അദാലത്ത്: 11583 കേസുകള്‍ തീര്‍പ്പാക്കി
1478621
Wednesday, November 13, 2024 4:16 AM IST
പത്തനംതിട്ട: ജില്ലാ നിയമസേവന അഥോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാകോടതി സമുച്ചയത്തില്‍ നടത്തിയ ദേശീയ ലോക് അദാലത്തില്‍ 11583 കോടതി കേസുകള്‍ തീര്‍പ്പാക്കി. 7,80,00,000 നഷ്ടപരിഹാരം വിധിച്ചു. 45,10,800 രൂപ ക്രിമിനല്‍ക്കേസ് പിഴയും ഈടാക്കി.
ജില്ലാ ജഡ്ജി എന്‍. ഹരികുമാര്‍, താലൂക്ക് അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. ജയകുമാര്‍ ജോണ്‍, നിയമസേവന അഥോറിറ്റി സെക്രട്ടറി ബീനാ ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.