ചിറ്റാർ സ്പെഷാലിറ്റി ആശുപത്രിക്കെട്ടിട നിർമാണത്തിന് ടെൻഡറായി
1478620
Wednesday, November 13, 2024 4:16 AM IST
കോന്നി: ചിറ്റാർ സ്പെഷാലിറ്റി ജില്ലാ ആശുപത്രി നിർമാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി കെ. യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 32 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്പെഷാലിറ്റി ആശുപത്രിയാണ് ചിറ്റാറിൽ നിർമിക്കുന്നത്.
അഞ്ചു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രിക്കെ ട്ടിടം മൂന്നു ഘട്ടങ്ങളിലായിട്ടാണ് പൂർത്തീകരിക്കുക. ആദ്യഘട്ട നിർമാണത്തിനായി ഏഴു കോടിരൂപയുടെ സാമ്പത്തികാനുമതിയാണ് ലഭ്യമായത്. ആദ്യഘട്ടത്തിൽ 11,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ടു നിലകളാണ് നിർമിക്കുക.
കാഷ്വാലിറ്റി, ഹെൽപ്ഡെസ്ക്, ഗൈനക് ഒപി റൂമുകൾ, പീഡിയാട്രിക് ഒപി,ഡോക്ടേഴ്സ് റൂമുകൾ, നഴ്സസ് റെസ്റ്റിംഗ് റൂമുകൾ, ഫീഡിങ് റൂം, അനസ്തേഷ്യ മുറി, ഫാർമസി, ബൈസ്റ്റാൻഡേഴ്സ് വെയ്റ്റിംഗ് ഏരിയ, പോർച് സ്റ്റെയർ റൂമുകൾ, ശുചിമുറികൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
എമർജൻസി ഓപ്പറേഷൻ തിയേറ്റർ, അനസ്തേഷ്യ മുറി, സെപ്റ്റിക് ലേബർ റൂം, ഒന്ന്, രണ്ട്, മൂന്ന് സ്റ്റേജ് ലേബർ റൂമുകൾ, ഡോക്ടേഴ്സ് റൂമുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റ് വാർഡ്, ജനറൽ വാർഡ്, പോസ്റ്റ് ഓപ്പറേറ്റ് ഐസിയു, ഗൈനക്ക് ഐസിയു, സെപ്റ്റിക്ക് ഐസിയു, മോഡുലാർ തിയറ്റർ,ഫാർമസി, നഴ്സിംഗ് സ്റ്റേഷൻ,പോസ്റ്റിനേറ്റൽ വാർഡ് വെയിറ്റിംഗ് ഏരിയ, ശുചി മുറികൾ, ബൈസ്റ്റാൻഡേഴ്സ് വെയ്റ്റിംഗ് ഏരിയ,സ്റ്റയർ റൂമുകൾ, തുടങ്ങിയവയും ആദ്യഘട്ട നിർമാണത്തിൽ ഉൾപ്പെടും.
രണ്ട്, മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവൃത്തികൾ നബാർഡിൽ നിന്നും തുക ലക്ഷ്യമാക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.