പ​ത്ത​നം​തി​ട്ട:​ഏ​ഴു​വ​യ​സ് മാ​ത്രം പ്രാ​യ​മാ​യ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ കു​ള​ന​ട കു​റി​യാ​നി​പ്പ​ള്ളി​ൽ, ആ​ശാ​ഭ​വ​ൻ വീ​ട്ടി​ൽ ശി​വ​ദാ​സ​നെ (67) പ​ത്ത​നം​തി​ട്ട ഫാ​സ്ട്രാ​ക്ക് ജ​ഡ്ജ് ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് 55 വ​ർ​ഷം ക​ഠി​ന ത​ട​വി​നും മൂ​ന്നു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ ഏ​ഴു​വ​ർ​ഷം അ​ധി​ക ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2023 കാ​ല​യ​ള​വി​ൽ ശി​വ​ദാ​സ​ൻ പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും ടി​വി ക​ണ്ടുകൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ആ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ വീ​ടു​മാ​യി മു​ൻ​പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്ന പ്ര​തി കു​ട്ടി​ക​ളു​ടെ പി​താ​വ് സ​മീ​പ​ത്തു​ള്ള വീ​ട്ടു​ട​മ​സ്ഥ​നു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തും കു​ട്ടി​ക​ളു​ടെ മാ​താ​വ് വീ​ട്ടി​ലി​ല്ലെ​ന്ന കാ​ര്യ​വും​ മ​ന​സി​ലാ​ക്കി​യാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​ത്.

പി​താ​വ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ർ​ട്ട​ന് പി​ന്നി​ൽ ഭ​യ​ന്ന് ഒ​ളി​ച്ചി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​രം ചോ​ദി​ച്ച​തി​ൽ വ​ച്ച് സ​ഹോ​ദ​രി​മാ​ർ ഇ​രു​വ​രും പി​താ​വി​നോ​ട് സം​ഭ​വം വി​ശ​ദീ​ക​രി​ക്കു​ക​യും ഇ​ല​വും​തി​ട്ട പോലീസി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ.​ജ​യ്സ​ൺ മാ​ത്യൂ​സ് ഹാ​ജ​രാ​യ കേ​സി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി പ്ര​ത്യേ​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി വെവ്വേറെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​നത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ​യും ശി​ക്ഷ​വി​ധി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് കേ​സി​ലെ​യും ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.
ഇ​രു​കേ​സു​ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് ഇ​ല​വും​തി​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ദീ​പു​വാ​ണ്.