പോക്സോ കേസിൽ പത്തുവർഷം കഠിന തടവും പിഴയും
1478581
Tuesday, November 12, 2024 8:00 AM IST
അടൂർ: പതിനൊന്നുകാരിയായ പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്തുവർഷം കഠിന തടവും 15000 രൂപ പിഴയും. പന്തളം മങ്ങാരം കുരിക്കാട്ടിൽ ഹബീബിനെയാണ് (42) അടൂർ അതിവേഗത കോടതി ജഡ്ജി 10 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷിച്ചത്.
2023 ജൂൺ 26, 29 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിത മാത്രം വീട്ടിലുള്ളപ്പോൾ അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകൾ കാണിക്കുകയും ചെയ്തുവെന്നാണ് പരാതി. പന്തളം എസ്ഐ വിനോദ് കുമാർ ചാർജ് ചെയ്ത കേസിൽ ഡിവൈഎസ്പി ആർ. ജയരാജാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ പി.ജോൺ ഹാജരായി.