പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല സാ​നി​റ്റേ​ഷ​ൻ സൊ​സൈ​റ്റി മു​ഖേ​ന ആ​യി​ര​ത്തോ​ളം വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളെ നിയോഗിക്കുമെന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ. പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ശ​ബ​രി​മ​ല സു​ഖ​ദ​ർ​ശ​നം സം​വാ​ദം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ന്നി​ധാ​ന​ത്ത് 300, പ​മ്പ​യി​ൽ 210, നി​ല​യ്ക്ക​ൽ 450 പേ​രെ വീ​തം നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​ന്ത​ളം, എ​രു​മേ​ലി അ​ട​ക്ക​മു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും വി​ശു​ദ്ധി​സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും. ഇ​വ​രു​ടെ യൂ​ണി​ഫോ​മും മ​റ്റും നാ​ളെ പ​ന്പ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ ന​ൽ​കും. ഇ​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

നാ​ല് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റു​ക​ളാ​ണ് ഇ​ക്കു​റി പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​നാ​യി 21 പേ​ർ​ക്ക്പ​രി​ശീ​ല​നം തു​ട​ങ്ങി. ഏ​കീ​കൃ​ത വി​ല​വി​വ​രം, ശു​ചി​ത്വം എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കും. പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യു, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഭ​ക്ഷ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ്‌​ക്വാ​ഡു​ക​ൾ തീ​ർ​ഥാ​ട​ന​കാ​ല​ത്ത് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ആ​രോ​ഗ്യ, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് ഭ​ക്ഷ്യ ഗു​ണ​നി​ല​വാ​ര​വും വി​ല​വി​വ​ര​വും ഉ​റ​പ്പ് വ​രു​ത്തും. ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബ് പ​ന്പ​യി​ൽ​ത​ന്നെ പ്ര​വ​ർ​ത്തി​ക്കും.

ഭ​ക്ത​ർ​ക്ക് കൃ​ത്യ​മാ​യ ഇ​ൻ​ഫ​ർ​മേ​ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കാ​നാ​യി വാ​ട്സ്ആ​പ്പ് സം​വി​ധാ​നം ആ​രം​ഭി​ക്കും. ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യും. ബ​ഹു​ഭാ​ഷ​ക​ളി​ലു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ​വി​ല നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​റു ഭാ​ഷ​ക​ളി​ൽ ഇ​തു പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടേ​ണ്ട​തും മു​ൻ​കൂ​ട്ടി ചെ​യ്യേ​ണ്ട​തു​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല എ​ഡി​എം ഡോ. ​അ​രു​ൺ എ​സ്. നാ​യ​ർ സ​ന്നി​ധാ​ന​ത്തു ത​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

ഭ​ക്ത​രെ വ​ഴി​യി​ൽ ത​ട​യി​ല്ല

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ വ​ഴി​യി​ൽ ത​ട​ഞ്ഞി​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ക്കു​റി ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം മു​ൻ​കൂ​ട്ടി ല​ഭ്യ​മാ​കു​മെ​ന്ന​തി​നാ​ൽ തി​ര​ക്ക് കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​തി​ന​നു​സൃ​ത​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യും.
വെ​ർ​ച്വ​ൽ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് ന​ട​ത്തി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൃ​ത്യ​മാ​യി പോ​ലീ​സി​നും ല​ഭ്യ​മാ​കു​ന്നു​ണ്ട്. അ​തി​ന​നു​സ​രി​ച്ച് ദ​ർ​ശ​ന സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചു ന​ൽ​കാ​ൻ ശ്ര​മി​ക്കും. തി​ര​ക്ക് വർ​ധി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ പാ​ർ​ക്കിം​ഗി​നാ​യി ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​യ്ക്ക​ലി​ൽ 10,000 വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഉ​റ​പ്പാ​ക്കാ​നാ​കും. നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി ചേ​ർ​ന്ന് ഭ​ക്ത​രെ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യം ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണ്.

പ​ന്പ​യി​ൽ ച​ക്കു​പാ​ലം, ഹി​ൽ ടോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ കോ​ട​തി​യു​ടെ അ​നു​വാ​ദം തേ​ടി​യി​ട്ടു​ണ്ട് .

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ബേ​സ് ആ​ശു​പ​ത്രി

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് ഇ​ക്കു​റി ബേ​സ് ആ​ശു​പ​ത്രി​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചെ​യ്യും.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്രാ​ബു​ദ്ധി​മു​ട്ട് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. എ​ത്ര​യും വേ​ഗം ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ലേ​ക്ക് പ​ന്പ​യി​ലും തീ​ർ​ഥാ​ട​ന പാ​ത​ക​ളി​ലും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ബേ​സ് ആ​ശു​പ​ത്രി​യാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ശ​ബ​രി​മ​ല വാ​ർ​ഡ് ത​യാ​റാ​കു​ന്നു​ണ്ട്.

ശ​ബ​രി​മ​ല എ​ഡി​എം ഡോ.​അ​രു​ൺ എ​സ്. നാ​യ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. രാ​ജ​ല​ക്ഷ്മി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്ര​സ്ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ഭി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ, സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.