പ്രകാശധാര സ്കൂളിൽ ശില്പശാല
1465656
Friday, November 1, 2024 7:01 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ്, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജുകളിലെ രസതന്ത്ര വിഭാഗത്തിന്റെ സംയുക്താഭിമുഖ്യത്തിൽ രജതജൂബിലി ആഘോഷിക്കുന്ന പത്തനംതിട്ട പ്രകാശധാര സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് എകദിന തൊഴിൽ നൈപുണ്യ ശില്പശാല നടന്നു.
സ്കൂൾ ഡയറക്ടർ ഫാ. റോയ് സൈമണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ഉദ്ഘാടനം ചെയ്തു. രസതന്ത്രം വകുപ്പ് മേധാവി ഡോ. സൈനോ ഹന്ന വർഗീസ്, പ്രോഗാം കോ-ഓർഡിനേറ്റർ ഡോ. ജെനി മേരി മാത്യു ഡോ. വിജയ് ജോൺ ജേർസൺ, പ്രഫ.കെ.സി. മാണി, ഫാ.ടി.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഡോ.വി.എസ്. നിഷ , ഡോ. കൃഷ്ണകുമാർ എന്നിവർ ചേർന്ന് സോപ്പ് നിർമാണം, വേദനസംഹാരി, ശുചീകരണ വസ്തുക്കളുടെ നിർമാണം എന്നിവയിൽ പ്രകാശധാരയിലെ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകി. പ്രസ്തുത ശില്പശാലയിൽ നൂറ്റമ്പതിൽ പരം കുട്ടികൾ പങ്കെടുത്തു.