പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ര്‍ സെ​ന്റ് ഇ​ഗ്നേ​ഷ്യ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ പേ​രി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള​ള കു​രി​ശ​ടി​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 5:45 ന് ​സ​ന്ധ്യാ​ന​മ​സ്‌​കാ​ര​ത്തി​ന് കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സു​വ​ര്‍​ണ​ജൂ​ബി​ലി സ​മ്മേ​ള​നം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ ചാ​രി​റ്റി ഫ​ണ്ടു​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.

ഇ​ട​വ​ക​യു​ടെ മു​ന്‍ വി​കാ​രി​മാ​രെ​യും കു​രി​ശ​ടി​ക്ക് ഭൂ​മി ന​ല്‍​കി​യ എം.​ജി. ബേ​ബി​യേ​യും ആ​ദ​രി​ക്കും. ഗാ​ന​ശു​ശ്രൂ​ഷ​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​ര്‍​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി അ​ധ്യാ​പ​ക​ന്‍ ഫാ. ​ജോ​ബ് സാം ​മാ​ത്യു വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. പ്രാ​ര്‍​ഥ​ന, ശ്ലൈ​ഹി​ക​വാ​ഴ്‌വ്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. മൂ​ന്നി​നു രാ​വി​ലെ എ​ട്ടി​ന് ഇ​ട​വ​ക പ​ള​ളി​യി​ല്‍ ന​ട​ക്കു​ന്ന വി.​കു​ര്‍​ബാ​ന​യ്ക്ക് ഡോ. ​മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കു​രി​ശ​ടി​യി​ലേ​ക്ക് ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ര്‍​ന്ന് അ​വി​ടെ പ്ര​ത്യേ​കം പ്രാ​ര്‍​ഥ​ന​യും ആ​ശീ​ര്‍​വാ​ദ​വും നേ​ര്‍​ച്ച വി​ള​മ്പും ന​ട​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് പ്ര​സാ​ദ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ജു മാ​ത്യു, റോ​ബി​ന്‍ തോ​ളൂ​ര്‍, റെ​ജി വാ​ളാ​ക്കോ​ട്ട് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.