ക്രിമിനല്‍കേസ് പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി
1465346
Thursday, October 31, 2024 4:49 AM IST
പത്തനംതിട്ട: കൊലക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതി ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടില്‍ അമ്പുവിനെ(40) കാപ്പ നിയമപ്രകാരം നാടുകടത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജി എസ് അജിതാ ബീഗത്തിന്റെ ഉത്തരവിനേത്തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍നിന്നു പുറത്താക്കിയത്.
ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ഇലവുംതിട്ട പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. 2020 മുതല്‍ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സൈ്വരജീവിതത്തിനു വിഘാതം സൃഷ്ടിച്ചുവന്ന ഇയാള്‍ക്കെതിരേ ഡിഐജി ഓഫീസില്‍നിന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഡിഐജിയുടെ ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യം ചെയ്യുകയോ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ കാപ്പ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷന് നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.