ക്ലസ്റ്ററില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ വിശദീകരണം നല്‍കണമെന്ന് ഡിഇഒ
1465345
Thursday, October 31, 2024 4:49 AM IST
പത്തനംതിട്ട: ജൂണ്‍, ജൂലൈ മാസങ്ങളിലെ ക്ലസ്റ്ററില്‍ പങ്കെടുക്കാത്ത തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 52 അധ്യാപകര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് തിരുവല്ല ഡിഇഒ. ശനി പ്രവൃത്തിദിനമാക്കിയതിന്റെ പേരില്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ക്ലസ്റ്റര്‍ ബഹിഷ്കരിച്ചിരുന്നു. ബഹിഷ്കരണത്തില്‍ പങ്കെടുത്ത അധ്യാപകരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഡിഇഒയില്‍ നേരിട്ടെത്തി വിശദീകരിക്കാനാണ് നിര്‍ദേശം.