കണ്ണങ്കോട് സെന്റ് തോമസ് കത്തീഡ്രലിൽ പെരുന്നാൾ
1465342
Thursday, October 31, 2024 4:45 AM IST
അടൂര്‍: കണ്ണങ്കോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാളിന് നവംബര്‍ മൂന്നിന് കൊടിയേറും. പരുമല തിരുമേനിയുടെ 122 ാം ഓർമപ്പെരുന്നാള്‍ മൂന്നിനു നടക്കും. രാവിലെ, 7.45 ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന, 9.30 ന് പ്രദക്ഷിണം പള്ളിയില്‍നിന്ന് ആരംഭിച്ച ഗാന്ധി സ്മൃതി മൈതാനം ചുറ്റി തിരികെയെത്തും. തുടര്‍ന്ന് ആശീര്‍വാദം നേര്‍ച്ച വിളമ്പ്, 10.30 ന് കൊടിയേറ്റ്.
ഉച്ചകഴിഞ്ഞ് 1.30 ന് സംയുക്ത യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ വേദരത്നം കായംകുളം ഫിലിപ്പോസ് റമ്പാന് സ്മാരക അഖില മലങ്കര ആരാധന സംഗീത മത്സരം. ആറിനു രാവിലെ 10 മുതല്‍ ദൈവമാതാവിന്റെ നാമത്തിലുള്ള ധ്യാനവും മധ്യസ്ഥ പ്രാർഥനയും. ഫാ. ജിത്തു തോമസ് (പത്തനംതിട്ട) നയിക്കും.
ഏഴു മുതല്‍ പത്തുവരെ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം ഏഴിന് റമ്പാന് ബൈബിള്‍ പാരായണം, 7.15 ന് പ്രസംഗം. ഫാ. ബ്രിന്‍സ് അലക്സ് മാത്യു കോന്നി, ഫാ. എബി ഫിലിപ്പ് കാര്‍ത്തികപ്പള്ളി, ഫാ. സിജു വര്‍ഗീസ് കോശി (കോട്ടയം സെമിനാരി ) എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.
ഒന്പതിനു രാവിലെ എട്ടു മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്. കല്ലിശേരി കെഎംസി ഹോസ്പിറ്റല്‍ ടീം നേതൃത്വം നല്‍കും. പത്തിനു രാവിലെ 8ന് ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന, 9.15 ന് വേദത് ന പുരസ്കാര സമര്‍പ്പണം. ചലച്ചിത്ര സംവിധായകന് ബ്ലെസിക്കു ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിക്കുമെന്ന് കണ്‍വീനര്‍ ഡി. കെ. ജോണ്‍ പറഞ്ഞു.
വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരം, 6.15 ന് റാസ പള്ളിയില്‍ നിന്നും ആരംഭിച്ച കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വഴി കരുവാറ്റ സെന്റ് മേ രീസ് പള്ളിയിലെത്തി തിരികെശ്രീമൂലം മാര്‍ക്കറ്റ് ജംഗ്ഷന്, കട്ട റോഡ് വഴി പള്ളിയില്‍ എത്തും, തുടര്‍ന്ന് ആശീര്‍വാദം. 11നു കായംകുളം ഫിലിപ്പോസ് റമ്പാന്റെ 212-മത് ശ്രാദ്ധപ്പെരുന്നാള്‍.
രാവിലെ 7.30ന് ഫാ. ഡോ. എം. പി. ജോര്‍ജ് കോര്‍ എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തിലും ഫാ. ജോണ്‍ ചാക്കോ കോര്‍ എപ്പിസ്കോപ്പ, ഫാ. നെല്‍സണ്‍ ജോണ്‍ കോര്‍എപ്പിസ്കോപ്പ എന്നിവരുടെ സഹകാര്‍മികത്വത്തിലും മൂന്നിന്മേല് കുര്‍ബാന. തുടർന്ന് ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക്. രാത്രി ഏഴുമുതല്‍ മാജിക് ടാലന്റ് ഷോ.