അ​ടൂ​ര്‍: ലൈ​ഫ് ലൈ​ന്‍ ആ​ശു​പ​ത്രി ഗൈ​ന​ക് ലാ​പ്രോ​സ്‌​കോ​പ്പി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​റി​യ​ക് പാ​പ്പ​ച്ച​ന് എ​ന്‍​ഡോ​സ്‌​കോ​പ്പി രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗൈ​നെ​ക്കോ​ള​ജി​ക്ക​ല്‍ എ​ന്‍​ഡോ​സ്‌​കോ​പ്പി​സ്റ്റി​ന്‍റെ യം​ഗ് ടാ​ല​ന്‍റ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യി.​

ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന അ​സോ​സി​യേ​ഷ​ന്‍റെ ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ ​വി​ദ്യാ ഭ​ട്ട്, പ​ദ്മ​ശ്രീ ഡോ ​സി. എ​ന്‍. മ​ഞ്ജു​നാ​ഥ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

താ​ക്കോ​ല്‍​ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഏ​റ്റ​വും ഭാ​രം കൂ​ടി​യ ഗ​ര്‍​ഭാ​ശ​യം നീ​ക്കം ചെ​യ്ത് ലോ​ക റെ​ക്കോ​ര്‍​ഡ് നേ​ടി​യി​ട്ടു​ള്ള ഡോ ​സി​റി​യ​ക് 15,000 ഗൈ​ന​ക് എ​ന്‍​ഡോ​സ്‌​കോ​പ്പി ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ക​യും അ​ഞ്ഞൂ​റി​ലേ​റെ ഗൈ​നെ​ക്കോ​ള​ജി​സ്റ്റു​ക​ളെ എ​ന്‍​ഡോ​സ്‌​കോ​പ്പി​യി​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.