പി.പി. ദിവ്യ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ബിനാമി: പി.സി. ജോര്‍ജ്
1465338
Thursday, October 31, 2024 4:45 AM IST
പത്തനംതിട്ട: പി.പി. ദിവ്യ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ബിനാമിയെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ധര്‍ണഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുവേദിയില്‍ ഒരു വ്യക്തിയെ അപമാനിച്ച് അയാളെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം ദിവ്യയ്ക്കും കണ്ണൂരിലെ സിപിഎം നേതാക്കള്ക്കുമുണ്ടെന്ന് ജോര്‍ജ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, ദേശീയ കൌണ്‍സില്‍ അംഗങ്ങളായ വി. എന്‍. ഉണ്ണി, വിക്ടര്‍ ടി. തോമസ്, മേഖലാ ജനറല്‍ സെക്രട്ടറി പി. ആര്. ഷാജി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് അയിരൂര്‍, കെ. ബിനുമോന്, ജില്ലാ ഭാരവാഹികളായ അജിത് പുല്ലാട്, എം. എസ്. അനില്‍, വിജയകുമാര്‍ മണിപ്പുഴ, ഗോപാലകൃഷ്ണ കര്‍ത്താ, ഷെന്‍ ജി. കുറുപ്പ്, സലിം കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.