പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ർ സെ​ന്‍റ് ഇ​ഗ്്നേ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നി​ന്നു​ള്ള 56 -ാമ​ത് പ​രു​മ​ല പ​ദ​യാ​ത്ര​യ്ക്കു നാ​ളെ രാ​വി​ലെ തു​ട​ക്ക​മാ​കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യാ​ണ് കൈ​പ്പ​ട്ടൂ​രി​ലേ​ത്.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് കൈ​പ്പ​ട്ടൂ​ർ പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര ന​ഥാ​നി​യേ​ൽ റ​ന്പാ​ൻ ആ​ശി​ർ​വ​ദി​ക്കും. മ​ണ്ണീ​റ​യി​ൽ നി​ന്നു​ള്ള പ​ദ​യാ​ത്രാ സം​ഘ​വും കൈ​പ്പ​ട്ടൂ​ർ സം​ഘ​ത​തോ​ടൊ​പ്പം ചേ​രും. തു​ന്പ​മ​ൺ, കു​ള​ന​ട, ചെ​ങ്ങ​ന്നൂ​ർ വ​ഴി പാ​ണ്ട​നാ​ട് പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം എ​ത്തു​ന്ന തീ​ർ​ഥാ​ട​ക സം​ഘം അ​വി​ടെ​നി​ന്ന് ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി പ​രു​മ​ല ക​ബ​റി​ങ്ക​ലേ​ക്കു നീ​ങ്ങും.

മ​ല​ങ്ക​ര​യി​ലെ പ​ദ​യാ​ത്ര​യു​ടെ മാ​താ​വ് എ​ന്ന നാ​മ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള പ​ദ​യാ​ത്ര​യാ​ണ് കൈ​പ്പ​ട്ടൂ​രി​ലേ​ത്. പ​ദ​യാ​ത്ര​യെത്തു​ട​ർ​ന്ന് പ​രു​മ​ല പ​ള്ളി അ​ങ്ക​ണ​ത്തി​ൽ എം​ജി​എം ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ഗാ​നാ​ലാ​പ​ന​ം നടക്കും.

വി​കാ​രി ഫാ.​ ജോ​ർ​ജ് പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ അ​ബി​മോ​ൻ വി. ​റോ​യി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​ന്‍റോ എം. ​ലോ​യി​ഡ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് പ​ള്ളി​യേ​നാ​ത്ത്, ജോ​ജി ഫി​ലി​പ്, ബൈ​ജു രാ​ജ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.