സെമിനാറും കർഷക കൂട്ടായ്മയും 15ന്
1460346
Friday, October 11, 2024 2:38 AM IST
തിരുവല്ല: മലങ്കര മാർത്തോമ്മ സഭ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാറും കൂട്ടായ്മയും 15നു രാവിലെ 9.30 മുതൽ ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ നടത്തും.
ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് പ്രസിഡന്റ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, മാത്യു റ്റി. തോമസ് എംഎൽഎ, തോമസ് കെ. തോമസ് എംഎൽഎ,
മാർത്തോമ്മ സഭ സീനിയർ വികാരി ജനറാൾ ഈശോ മാത്യു, നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാൻ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, പഞ്ചായത്തംഗം അരുന്ധതി അശോക് എന്നിവർ പ്രസംഗിക്കും.
സെമിനാറിന് ഡോ. നിമ്മി ജോസ് (സയന്റിസ്റ്റ് എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പ് ) നേതൃത്വം നൽകും. വിവിധ പാടശേഖരങ്ങളിൽനിന്നുള്ള കർഷക പ്രതിനിധികളും വികസന സമിതി അംഗങ്ങളും പങ്കെടുക്കുമെന്ന് ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറി റവ. മോൻസി വർഗീസും കേന്ദ്ര ട്രഷറാർ ബിനു വി. ഈപ്പനും അറിയിച്ചു.