മഞ്ഞനിക്കരയിൽ അഖണ്ഡപ്രാർഥന
1460344
Friday, October 11, 2024 2:38 AM IST
പത്തനംതിട്ട: മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറായിൽ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിങ്കൽ വാർഷിക അഖണ്ഡ പ്രാർഥന നാളെയും ഞായറാഴ്ചയുമായി നടക്കും.
നാളെ പുലർച്ചെ അഞ്ചിന് പ്രഭാത നമസ്കാരം 7.30 ന് ഐസക്ക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 10ന് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അഖണ്ഡ പ്രാർഥന ഉദ്ഘാടനം ചെയ്യും.
യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഐസക് മാർ ഒസ്താത്തിയോസ്, ഫാ. എമിൽ വേലിക്കകത്ത്, ഫാ. സാജൻ ജോർജ് ഓമല്ലൂർ എന്നിവർ ധ്യാനം യിക്കും. ഞായറാഴ്ച പുലർച്ചെ നാലിന് പ്രഭാത നമസ്കാരം,
അഞ്ചിന് ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, ആശീർവാദം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ച വിളമ്പ് എന്നിവയും എട്ടിന് ബാവായുടെ പ്രതിമാസ ദുഖ്റോനോ പെരുന്നാൾ കുർബാനയും നടക്കും.