നെല്‍കര്‍ഷക സംസ്ഥാന പ്രതിഷേധ സമരത്തിന് എടത്വയില്‍ തുടക്കം
1459392
Monday, October 7, 2024 3:24 AM IST
ചങ്ങനാശേരി: ഒന്നാം വിളയുടെ നെല്ല് സംഭരണം ആരംഭിച്ചിരിക്കെ നെല്ല് സംഭരണ നയം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചും കേന്ദ്ര ഗവ. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി വര്‍ധിപ്പിച്ച 4.32 രൂപയുടെ എംഎസ്പി ആനുകൂല്യം സംസ്ഥാന ഗവ. കവര്‍ന്നെടുക്കുന്നതില്‍ പ്രതിഷേധിച്ചും നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരപഥന്റെ സംസ്ഥാനതല ഉദ്ഘാടനം എടത്വയില്‍ നടന്നു.
സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കറിയാച്ചന് ചേന്നങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് സമര പ്രഖ്യാപനം നടത്തി.സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജോസ് കാവനാട്,
സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധന് നായര്‍, സണ്ണി തോമസ്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, റോയി ഊരാംവേലി, വിശ്വനാഥപിള്ള ഹരിപ്പാട്, വിനോദ് കോവൂര്‍, കാര്ത്തികേയന് കൈനകരി, ജോജോ ചേന്നങ്കര, പി.സി. ജോസഫ്, കുഞ്ഞ് പുറക്കാട്, തങ്കച്ചന് തകഴി, ഷാജി പണിക്കരുപറമ്പില്‍, ഈ.ആര്. രാധാകൃഷ്ണപിള്ള, തോമസ് നെടുമുടി, പി.എസ്. വേണു, ജോബി മൂലംകുന്നം തുടങ്ങിയവര്‍ പ്രസംഗിച്ചു.