വചനവര്‍ഷം ഉദ്ഘാടനം ചെയ്തു
1458186
Wednesday, October 2, 2024 3:03 AM IST
വകയാര്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി വചനവര്‍ഷാചരണത്തിന്റെ ഉദ്ഘാടനം വകയാര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ വികാരി ഫാ. വര്‍ഗീസ് കൈതോണ്‍ നിർവഹിച്ചു.
ദേവാലയത്തില്‍ ആഘോഷമായി വചന പ്രതിഷ്ഠ നടത്തി. വചനവര്‍ഷ ആചരണത്തിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലേക്കും മെഴുകുതിരി, പ്രാർഥനാ കാര്‍ഡ്, വചനവര്‍ഷ ലഘുലേഖ എന്നിവ വിതരണം ചെയ്തു.