മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം അഞ്ചു മാസത്തിനുള്ളിൽ പൂർത്തീകരിക്കും
1458174
Wednesday, October 2, 2024 2:58 AM IST
കോന്നി: മലയാലപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അഞ്ചുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന് കെ. യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 7.62 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമിക്കുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.
വളരെ വേഗത്തിലാണ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണജോലികൾ പുരോഗമിക്കുന്നത്. നിലവിൽ കെട്ടിടത്തിലെ സ്ട്രെക്ചർ വർക്കുകൾ പൂർത്തിയായി. റാമ്പിന്റെ നിർമാണവും പുരോഗമിക്കുകയാണ്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം പുതിയ ആശുപത്രി കെട്ടിടം പൂർത്തിയാകുമ്പോൾ ജില്ലയിലെ മികച്ച കുടുംബആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി മാറും.
യോഗത്തിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ, വൈസ് പ്രസിഡന്റ് കെ. ഷാജി, എസ്, ബിജു, ഗ്രാമപഞ്ചായത്ത് അംഗം മഞ്ചേഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയർ ടി.കെ. ഷിബുജാൻ, അസി. എൻജിനിയർ ശ്രീജിത്ത്, മെഡിക്കൽ ഓഫീസർ ഡോ. തനുജ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.