71 ശതമാനം ഗുണഭോക്താക്കൾ റേഷൻ മസ്റ്ററിംഗ് നടത്തി
1458173
Wednesday, October 2, 2024 2:58 AM IST
പത്തനംതിട്ട: ദേശീയ ഭക്ഷ്യഭദ്രതാ പദ്ധതിയിലുൾപ്പെട്ട മുൻഗണന വിഭാഗത്തിലെ ബിപിഎൽ, അന്ത്യോദയ കാർഡുകളിൽ (മഞ്ഞ എഎവൈ, പിങ്ക് പിഎച്ച്എച്ച്) 3,46, 291 ഗുണഭോക്താക്കൾ ജില്ലയിൽ റേഷൻ മസ്റ്ററിംഗ് നടത്തി.
രണ്ടുവിഭാഗങ്ങളിലായി 4,88,023 ഗുണഭോക്താക്കളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. 71 ശതമാനം പേർ ഇന്നലെ വൈകുന്നേരംവരെ മസ്റ്ററിംഗ് നടത്തിയെന്നാണ് പ്രാഥമിക കണക്കുകൾ. മസ്റ്ററിംഗ് ചില കേന്ദ്രങ്ങളിൽ രാത്രി ഏഴുവരെ തുടർന്നതിനാൽ എണ്ണത്തിൽ നേരിയ വർധന പ്രതീക്ഷിക്കുന്നു.
പിഎച്ച്എച്ച് വിഭാഗത്തിൽ 4,11,758 പേരും എഎവൈ വിഭാഗത്തിൽ 76,265 പേരുമാണ് പത്തനംതിട്ട ജില്ലയിലുള്ളത്. ഇവരിൽ പിഎച്ച്എച്ച് വിഭാഗത്തിൽ 290620 പേരും എഎവൈ വിഭാഗത്തിൽ 55671 പേരുമാണ് മസ്റ്ററിംഗിന് എത്തിയത്.
അടൂർ താലൂക്കിൽ പിഎച്ച്എച്ച് വിഭാഗത്തിൽ 97,207 ഗുണഭോക്താക്കളിൽ 67,837 പേരും എഎവൈ വിഭാഗത്തിലെ 15077 പേരിൽ 10944 പേരുമാണ് മസറ്ററിംഗിനെത്തിയത്.
മറ്റ് താലൂക്കുകളിലെ പിഎച്ച്എച്ച് ഗുണഭോക്താക്കൾ, മസറ്ററിംഗിനെത്തിയവരുടെ കണക്ക്
കോന്നി - 79107, 55151. കോഴഞ്ചേരി - 60564, 42207. മല്ലപ്പള്ളി 45055, 34,584. റാന്നി - 60335, 43092. തിരുവല്ല - 69490, 47749. എഎവൈ വിഭാഗം: കോന്നി - 17130, 12185. കോഴഞ്ചേരി - 11640, 8556. മല്ലപ്പള്ളി 9243, 7390. റാന്നി - 11537, 8378. തിരുവല്ല - 11638, 8218.