കുളനട പഞ്ചായത്ത് ഭരണം ജനവിരുദ്ധമായി: ഡിസിസി പ്രസിഡന്റ്
1457945
Tuesday, October 1, 2024 4:41 AM IST
കുളനട: വികസനങ്ങള്‍ മുരടിച്ച് കുളനട പഞ്ചായത്ത് ഭരണം ജനവിരുദ്ധമായി മാറിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കോണ്‍ഗ്രസ് കുളനട മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷം വാര്‍ഡുകളിലെയും റോഡുകള്‍ തകര്‍ന്നിട്ടും തെരുവു വിളക്കുകള്‍ പ്രകാശിക്കാതെയായിട്ടും നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ശ്രദ്ധിക്കുന്നില്ല. ഭരണസമിതിയിലെ പടല പിണക്കങ്ങള്‍ വികസനത്തെ സാരമായി ബാധിക്കുന്നതായും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മോഹനന്‍പിള്ള അധ്യക്ഷത വഹിച്ചു.
കെ. ശിവദാസന്‍ നായര്‍ എക്സ്. എംഎല്‍എ, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, ജി. രഘുനാഥ്, എന്‍.സി. മനോജ്, വിനീത അനില്‍, ഉണ്ണികൃഷ്ണന് നായര്‍, കെ. ശിവപ്രസാദ്, ഷാജി കുളനട, ജോസഫ് ജോര്‍ജ്, ഭാനുദേവന്‍ നായര്‍, ഉണ്ണികൃഷ്ണപിള്ള, സിബി, ആര്. ബിന്ദു, പുഷ്പലത, സുരേഷ് പാണില്‍ എന്നിവര്‍ പ്രസംഗിച്ചു.