പിണറായി സർക്കാർ രാജിവയ്ക്കണം: കുഞ്ഞുകോശി പോൾ
1457944
Tuesday, October 1, 2024 4:41 AM IST
ആനിക്കാട്: അഴിമതിക്കും കള്ളക്കടത്തിനും കൂട്ടുനിൽക്കുന്ന പിണറായി സർക്കാർ രാജിവച്ചൊഴിയണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ. കേരള കോൺഗ്രസ് ആനിക്കാട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് മേധാവി പോലും സംശയത്തിന്റെ നിഴലിലാണ് എന്നുള്ളത് ലജ്ജാകരമാണ് കുഞ്ഞുകോശി പോൾ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടിയിലേക്ക് പുതുതായി ചേർന്നവർക്ക് അംഗത്വം നൽകി. സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോൺസൺ കുര്യൻ, ബേബി തടിയിൽ, ഐസക് തോമസ്, എം.എസ്. ശ്രീദേവി, സൂസൻ ദാനിയേൽ, ലൈല അലക്സാണ്ടർ, എം.പി. ശശിധര കൈമൾ, മോളിക്കുട്ടി സിബി, ടി.ജി. മാത്യു, കെ.ജി. ശ്രീധരൻ, ടി.സി. വിജയൻ, ജോസഫ് കുര്യൻ, കിഷോർ ഉമ്മൻ, സി.വി. ഫിലിപ്പ്, പ്രകാശ് കോശി, മഞ്ചു പി. ഐസക്, മനു ചാക്കോ എന്നിവർ പ്രസംഗിച്ചു.