വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1454574
Friday, September 20, 2024 3:11 AM IST
ഏനാത്ത്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അടൂർ പുതുശേരിഭാഗം സുനിതാ ഭവനത്തിൽ നാരായണൻകുട്ടിയാണ് (72) മരിച്ചത്.
കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 12.30ന് എംസി റോഡിൽ ഏനാത്ത് എംജി ജംഗ്ഷനു സമീപമായിരുന്നു അപകടം. നാരായണൻകുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറിലിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച മരിച്ചു. ഭാര്യ സുശീല. മക്കൾ സുനിത,സുനീഷ്