സൺഡേസ്കൂൾ, യുവജന പ്രതിനിധി സമ്മേളനങ്ങൾ നാളെ
1454573
Friday, September 20, 2024 3:11 AM IST
തിരുവല്ല: സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന പ്രവർത്തന ബോർഡിന്റെയും സൺഡേസ്കൂൾ പ്രവർത്തന ബോർഡിന്റെയും ആഭിമുഖ്യത്തിലുള്ള വാർഷിക പ്രതിനിധി സമ്മേളനങ്ങൾ നാളെ തിരുവല്ല സഭാ ആസ്ഥാനത്ത് നടക്കും. സൺഡേസ്കൂൾ പ്രവർത്തന ബോർഡ് വാർഷിക പ്രതിനിധി സമ്മേളനം രാവിലെ പത്തിന് സെൻട്രൽ ചാപ്പലിൽ പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
സൺഡേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം 2023-2024 വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറാർ റവ. പി.ടി. മാത്യു വാർഷിക കണക്കും ബജറ്റും അവതരിപ്പിക്കും. റവ. ഏബ്രഹാം അലക്സ് ധ്യാനപ്രസംഗം നടത്തും.
യുവജന പ്രവർത്തന ബോർഡ് വാർഷിക പ്രതിനിധി സമ്മേളനം നാളെ 11ന് സഭാ ആസ്ഥാനത്ത് കൗൺസിൽ ചേംബർ ഹാളിൽ ബിഷപ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും. യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറാർ റവ. പി.ടി മാത്യു വാർഷിക കണക്ക്, ബജറ്റ് അവതരിപ്പിക്കും. റവ. ആർ.പി. ബാബു ധ്യാന പ്രസംഗം നടത്തും.