സംസ്കാരവേദി പ്രവർത്തകർ 24നു മേപ്പാടിയിൽ
1454572
Friday, September 20, 2024 3:11 AM IST
പത്തനംതിട്ട: കേരള കോൺഗ്രസ് - എം സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 24ന് ഒരു ദിവസം വയനാട് ജനതയോടൊപ്പം ചെലവഴിക്കും. മേപ്പാടി വെള്ളാർമല ജിഎച്ച്എസിൽ രാവിലെ 11ന് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയി ൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് - എം ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ മുഖ്യപ്രഭാഷണം നടത്തും.
വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള കൗൺസലിംഗ് ക്ലാസ്, കവിയരങ്ങ്, ചിത്രം എഴുത്ത്, ലാപ്ടോപ്, കംപ്യൂട്ടർ, പ്രിന്റർ തുടങ്ങിയ പഠനോപകരണ വിതരണം എന്നിവയാണ് പരിപാടികൾ.
വാർഡ് കൗൺസിലർ മഹിത മൂർത്തി, സംസ്കാരവേദി മേഖലാ സെക്രട്ടറി വടയക്കണ്ടി നാരായണൻ, ജില്ലാ പ്രസിഡന്റ് മാത്യു ഇടക്കാട്, ആർട്ടിസ്റ്റ് ബിനോയ് മട്ടന്നൂർ, പ്രോഗ്രാം കൺവീനർ അനീഷ് ചീരാലിൽ എന്നിവർ നേതൃത്വം നൽകും.