കാടിന്റെ മക്കൾക്ക് കൈത്താങ്ങുമായി കെസിസിയും യുവജന പ്രസ്ഥാനവും
1454571
Friday, September 20, 2024 3:08 AM IST
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും മണ്ണീറ മാർ പീലക്സിനോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണം കാലയളവിനോടനുബന്ധിച്ച് ളാഹ വനപ്രദേശത്ത് താമസിക്കുന്ന 25 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും എത്തിച്ചു നൽകി.
ഓണഘോഷം ഒഴിവാക്കി സമാഹരിച്ച തുകയാണ് കാടിന്റെ മക്കളെ സഹായിക്കാൻ വേണ്ടി ഉപയോഗിച്ചത്. വൈദികരും യുവജനങ്ങളും അടങ്ങുന്ന സംഘമാണ് കാട്ടിലെത്തി ഇവ കൈമാറിയത്. കേരള കൗൺസിൽ ഓഫ് ചർച്ചസ് സോൺ പ്രസിഡന്റ് റവ. ഡെയിൻസ് പി. സാമുവേൽ, വൈസ് പ്രസിഡന്റ് ഫാ.ഒ. എം. ശമുവേൽ,
മണ്ണീറ മാർ പീലക്സിനോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. എബി എ. തോമസ്, കെസിസി സോൺ സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൽ. എം. മത്തായി, ബ്ലെസൻ തോമസ്, അനു ജോസഫ്, റിതിൻ റോയി, ജോബിൻ കോശി, ആന്റോ പി. ബിനു, ഷിജു മാത്യു, പ്രിൻസി ഗോസ്, സജിൻ കെ. സജി, ദാൻ വർഗീസ്, ടോംസി കോശി, ജോഹാൻ ഷാജി, സലൻ കെ. സജി തുടങ്ങിയവർ നേതൃത്വം നൽകി.