ഹ​രി​പ്പാ​ട്: യു​വാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. തു​ലാം​പ​റ​മ്പ്  ന​ടു​വ​ത്ത് കു​ള​ഞ്ഞി​യി​ൽ കെ.​ആ​ർ. ര​വി മോ​ഹ​ന്‍റെ മ​ക​ൻ അ​ന​ന്തു ആ​ർ.​ മോ​ഹ​നെ(31)​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​വ​ശ​ത്തു​ള്ള പെ​രും​കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് മൂന്നിന് ​വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്:​ഉ​ഷ ര​വി. സ​ഹോ​ദ​രി: ​ര​മ്യ.