തുന്പമൺ വൈഎംഎസിഎ പ്രവർത്തനോദ്ഘാടനം
1454568
Friday, September 20, 2024 3:08 AM IST
തുന്പമൺ: ഒരുമയിലേക്ക് മനുഷ്യനെ നയിക്കുന്നതാകണം സംഘടനകളുടെ പ്രവർത്തനശൈലിയെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ. തുമ്പമൺ വൈഎംസിഎ യുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
എല്ലാ മതത്തിലും പെട്ടവർ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നാട്ടിൽ മതസ്പർധ വളർത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. മറ്റു മതങ്ങളുടെ വിശ്വാസ ആചാരങ്ങളെ ബഹുമാനിക്കുന്നവരാണ് യഥാർഥ ഈശ്വരവിശ്വാസിയെന്നും രാജി പി. രാജപ്പൻ പറഞ്ഞു. തുമ്പമൺ വൈഎംസിഎ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
വൈഎം സി എ മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. സബ് റീജനൽ ജനറൽ കൺവീനർ ബിജുമോൻ കെ. സാമുവേൽ, തുമ്പമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. വർഗിസ്, സെക്രട്ടറി ഇ.കെ. രാജൻ , ട്രഷറാർ വി.ടി. ഡേവിഡ് , ജോൺസൺ സി. മാത്യൂസ്, വി.ജി. മാത്യു , ആൽവിൻ രാജൻ, കെ.എൻ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.