വിജ്ഞാന പത്തനംതിട്ട: മെഗാ തൊഴിൽമേള 26ന് മലയാലപ്പുഴ എൻജിനിയറിംഗ് കോളജിൽ
1454563
Friday, September 20, 2024 3:08 AM IST
പത്തനംതിട്ട: വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി മെഗാ തൊഴിൽ മേള 26ന് പത്തനംതിട്ട മലയാലപ്പുഴ മുസലിയാർ കോളജ് ഓഫ് എൻജിനിയറിംഗിൽ നടക്കും.
വിവിധ വിഭാഗങ്ങളിലായി 30000 ലേറെ തൊഴിൽ അവസരങ്ങൾ മെഗാ ജോബ് ഫെയറിൽഉറപ്പാക്കും.
അറുപതിലേറെ കന്പനികലാണ് പങ്കെടുക്കുന്നത്. എസ്എസ്എൽസി മുതൽ പിജി വരെ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
എൻജിനിയറിംഗ് നഴ്സിംഗ്, ഒപ്റ്റൊമെട്രി പ്രഫഷണൽ തൊഴിൽ അവസരങ്ങളും ലഭ്യമാകും. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് തൊഴിൽമേളയിൽ പങ്കെടുക്കാം.