നാഷണൽ ജനതാദൾ പ്രതിഷേധിച്ചു
1454559
Friday, September 20, 2024 2:54 AM IST
പത്തനംതിട്ട: ഇന്ത്യാ മുന്നണി നേതാവും ഇന്ത്യയുടെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അവഹേളിക്കുന്ന സംഘപരിവാർ ബിജെപി നേതൃത്വത്തിൻ്റെ നിലപാടിൽ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജോൺ സാമുവേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മധു ചെമ്പുകുഴി, ശാന്തിജൻ ചൂരക്കുന്നേൽ, ഷാജി, കോന്നിയൂർ ആനന്ദൻ, ജെയ്സൻ ഉതുംകുഴിയിൽ, വിലാസിനി പാപ്പൻ, കാർത്ത്യായനി, മണി മോഹൻ, തങ്കമണി കുമാരൻ എന്നിവർ പ്രസംഗിച്ചു.