അല്മായരെ മുൻനിർത്തിയുള്ള പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യം: മാർ ഐറേനിയോസ്
1454557
Friday, September 20, 2024 2:54 AM IST
പത്തനംതിട്ട : അല്മായരുടെ പങ്കാളിത്തവും നേതൃത്വവും ആധുനിക സഭയെ മുന്നോട്ടു നയിക്കാൻ ആവശ്യമാണെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. പത്തനംതിട്ട രൂപതയുടെ പുതിയ പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഴയ സമിതിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. 85 പേരടങ്ങുന്ന രൂപത അജപാലന സമിതിയിൽനിന്ന് അല്മായ സെക്രട്ടറിയായി കൂടൽ ഇടവകാംഗവും മുൻ ഡെപ്യൂട്ടി കളക്ടർമായ വി.ടി. രാജൻ, വൈദിക സെക്രട്ടറിയായി ഉള്ളന്നൂർ ഇടവക വികാരിയും അടൂർ മാർ ക്രിസോസ്റ്റം കോളജ് ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, ജോയിന്റ് സെക്രട്ടറി ആയി കൈപ്പട്ടൂർ ഇടവകാംഗം ജ്യോതി നൈനാൻ കുന്നത്തേത് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, ജുഡീഷ്യൽ വികാര്‍ ഫാ. കുരിയാക്കോസ് കുത്തനേത്ത് എന്നിവർ പ്രസംഗിച്ചു. പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ രൂപതാധ്യക്ഷന്റെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.