322-ാമത് സ്നേഹഭവനം ദേവിയുടെ കുടുംബത്തിന്
1454555
Friday, September 20, 2024 2:54 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പണിത് നൽകുന്ന 322- മത് സ്നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്താൽ കോന്നി ആനകുത്തി ഇരുപത് ഏക്കർ ദേവി ഭവനത്തിൽ ദേവിക്കും രണ്ട് കുഞ്ഞുങ്ങൾക്കുമായി ഓണസമ്മാനമായി നിർമിച്ചു നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും കുമാരി മാത്യുവിന്റെ സഹോദരങ്ങളായ ഷൈനിയും ബെറ്റിയും ചേർന്നു നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായ വീടില്ലാതെ യാതൊരു നിവൃത്തിയുമില്ലാതെ ഭർത്താവ് ഉപേക്ഷിച്ച നിലയിൽ രണ്ടു കൊച്ചുകുഞ്ഞുങ്ങളുമായി കഴിയുകയായിരുന്നു ദേവി.
അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്ര അടി വലിപ്പമുള്ള വീട് ഡോ. സുനിൽ മുൻകൈയെടുത്തു നിർമിച്ചു നൽകുകയായിരുന്നു.
വാർഡ് മെംബർ ജിഷ ജയകുമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ,ബിജു കുമാർ, ജോർജ് മാമ്മൻ, കെ. ഐ. വർഗീസ് മാപ്പിള എന്നിവർ പ്രസംഗിച്ചു.