ആനകുത്തി - കുമ്മണ്ണൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം
1454002
Wednesday, September 18, 2024 2:56 AM IST
കോന്നി: തകർന്നു കിടക്കുന്ന ആനകുത്തി - കുമ്മണ്ണൂർ റോഡ് ആധുനിക നിലവാരത്തിൽ അടിയന്തരമായി ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഭാരവാഹികൾ കെ.യു. ജനീഷ്കുമാർ എംഎൽഎക്കു നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി, ട്രഷറർ ശരീഫ് ജമാൽ, ജില്ലാ കമ്മിറ്റിയംഗം സുധീർ കോന്നി, മണ്ഡലം കമ്മിറ്റി അംഗം അജ്മൽ ഷാജഹാൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
റോഡ് പൂർണമായി ടാർ ചെയ്തിട്ടു രണ്ടു പതിറ്റാണ്ടിലേറെയായി. രണ്ടായിരത്തിലിധം കുടുംബങ്ങൾ നേരിട്ടോ അല്ലാതെയോ റോഡിന്റെ ഗുണഭോക്താക്കളായുണ്ട്. റോഡ് തകർന്നതിനാൽ കാൽനടയാത്രപോലും ദുരിതപൂർണമായിരിക്കുകയാണ്.