സ്നേഹത്തിലൂടെ പ്രതിസന്ധികളെ അതിജീവിക്കണം: ആർച്ച്ബിഷപ് മാർ കൂറിലോസ്
1453998
Wednesday, September 18, 2024 2:51 AM IST
തിരുവല്ല: സ്നേഹത്തിലൂടെ മാത്രമേ ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാൻ സാധിക്കൂവെന്ന് ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. പി.എൻ. നമ്പൂതിരി ഫൗണ്ടേഷൻ ഇളമൺ മനയിൽ നടത്തിയ സഹനാവവതു മാനവ മൈത്രീ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തി. സൗജന്യ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രൻ നിർവഹിച്ചു.
സൂര്യകാലടി സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, ഇമാം അൽ ഫാഫിസ് മുഹമ്മദ് റിഫാൻ ബാഖവി, ജനറൽ സെക്രട്ടറി ലിനോജ് ചാക്കോ, വൈസ് ചെയർമാൻ കെ.സി. മാത്യു, എം. സലിം, വൈഎംസിഎ സബ് റീജൺ ചെയർമാൻ ജോജി പി. തോമസ്, ട്രഷറർ മുരളീധരൻ നായർ, പ്രഫ. എ.ടി ളാത്തറ, സുരേഷ് നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.