ഹോമിയോപ്പതി വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി
1453705
Tuesday, September 17, 2024 12:46 AM IST
പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുവയലില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ മാതൃകാ ഹോമിയോപ്പതി ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം ആര്യ വിജയന്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം രഞ്ജിനി കൃഷ്ണകുമാര്‍, ആശുപത്രി വികസന സമിതിയംഗം രവീന്ദ്രന് പിള്ള എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ആര്. രജികുമാര്‍ സ്വാഗതവും ഡോ. ആശ കൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. എച്ച്. അനുമോള്‍ ബോധവത്കരണ ക്ലാസ് നയിച്ചു.