യുവാവിനെ അച്ചന്‍കോവിലാറ്റില്‍ കാണാതായതായി സംശയം
1453426
Sunday, September 15, 2024 3:22 AM IST
പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തില്‍നിന്നു യുവാവ് നദിയില്‍ ചാടിയതായി സംശയം. ആനന്ദപ്പളളി ആശാരിയത്ത് ജിതിന് സുബു (25) വിനെയാണ് കാണാതായതായി പറയുന്നത്. ബൈക്കും ചെരുപ്പും പാലത്തിന് സമീപം കണ്ടതാണ് സംശയത്തിനിടയാക്കിയത്.
പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട ഫയര്‍ഫോഴ്സിലെ സ്കൂബാ ടീം അച്ചന്‍കോവിലാറ്റില്‍ തെരച്ചില്‍ നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചിന് തെരച്ചില്‍ അവസാനിപ്പിച്ചു.
ജിതിന് ഇന്നലെ പുലര്‍ച്ചെ മൂന്നിന് വീടുവിട്ട് പോന്നിരുന്നതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ യുവാവ് ആറ്റിലേക്ക് ചാടുന്നത് ആരും കണ്ടിട്ടില്ല. യുവാവിനെ കാണാതായതായി അടൂര്‍ പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.