വിലക്കയറ്റം പിടിച്ചുനിർത്തിയെന്ന് ഡെപ്യൂട്ടി സ്പീക്കർ
1452095
Tuesday, September 10, 2024 2:55 AM IST
അടൂർ: കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കുറഞ്ഞ സംസ്ഥാനമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ ഓണം ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ എസ്. ഷാജഹാന് അധ്യക്ഷത വഹിച്ചു.
ആദ്യ വില്പന നഗരസഭാ മുന്‍ ചെയര്മാന് ഡി. സജി നിര്‍വഹിച്ചു. സജു മീഖായേല്‍, സാംസണ് ഡാനിയല്‍, രാജന് സുലൈമാന്‍, ഡിപ്പോ മാനേജര്‍ ഷീജ തുടങ്ങിയവര്‍ പ്രസംഗിച്ചു.