കശുവണ്ടി തൊഴിലാളികൾ മാർച്ച് നടത്തും
1539227
Thursday, April 3, 2025 6:12 AM IST
കൊല്ലം : യുടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ന് കശുവണ്ടി തൊഴിലാളികൾ പണിമുടക്കി സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയ്ക്കും പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് സമരം.
ആയിരക്കണക്കിന് കശുവണ്ടി തൊഴിലാളികൾ പണിമുടക്കി സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് കാഷ്യു ഫെഡറേഷൻ യുടിയുസി വർക്കിംഗ് പ്രസിഡന്റ് എ. എ. അസീസും ജനറൽ സെക്രട്ടറി സജി .ഡി. ആനന്ദും അറിയിച്ചു.