നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ വാർഷിക ആഘോഷത്തിനു തുടക്കമായി
1539226
Thursday, April 3, 2025 6:12 AM IST
കൊല്ലം: നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ പരിപാടികളുടെ ഉദ്ഘാടനം കൊല്ലം നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ അസി.ഡയറക്ടർ ജോമോൻ കുഞ്ചറക്കാട്ട് നിർവഹിച്ചു.
കൊല്ലം ഗവ. ചിൽഡ്രൻസ് ഹോമുമായി സഹകരണത്തോടെ 'മയക്കുമരുന്നിന്റെ വ്യാപനത്തിൽ നിന്ന് സമാധാനജീവിതത്തിലേക്ക്' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശീലനപരിപാടി മനഃശാസ്ത്ര രംഗത്തെ പ്രമുഖൻ ജോൺ റോളിൻസ് നയിച്ചു.
ഡോ. ആർ. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ഗവ.ചിൽഡ്രൻസ് ഹോം ഡെപ്യൂട്ടി സൂപ്രണ്ട് നവാബ് , ഡോ. അജിത് തോമസ് ജോൺ, ബി. ശ്രീഹരി എച്ച്. നിഷി എന്നിവർ പ്രസംഗിച്ചു.ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഗാനങ്ങൾ ആലപിച്ചു.