ബൻസിഗർ ആശുപത്രിയിൽ ആധുനിക ബ്ലഡ് ബാങ്ക്
1539217
Thursday, April 3, 2025 6:03 AM IST
കൊല്ലം: ബിഷപ് ബൻസിഗർ ആശുപത്രിയിൽ ബ്ലഡ് ബാങ്കിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കംപോണന്റ് സെപ്പറേഷൻ യൂണിറ്റ് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആസൂത്രണ സംഘടനയുടെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അംഗീകാരത്തോടുകൂടിയുള്ള് സംരംഭത്തെ ബിഷപ് ആശീർവദിക്കുകയും ചെയ്തു.
നഗരസഭ മേയർ ഹണി ബെഞ്ചമിൻ, വാർഡ് കൗൺസിലർ പ്രസന്ന ഏണസ്റ്റ്,ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ, അസോ.ഡയറക്ടർ ടി. ജയിംസ്, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീനാ, നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ സിർളാ, ഡോ. ജി. മോഹൻ, ഡോ. അമൽ ഗിരീഷ് ശങ്കർ, സിസ്റ്റർ ഫെർഡിന, തുടങ്ങിയവർ പ്രസംഗിച്ചു.