കെഎസ്എസ്പിഎ പ്രതിഷേധ ധർണ
1539222
Thursday, April 3, 2025 6:03 AM IST
ചടയമംഗലം: പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമാശ്വാസ കുടിശികയും മുൻകാല പ്രാബല്യവും ലഭ്യമാക്കുക, ലഹരിവ്യാപനത്തിനെതിരേ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചടയമംഗലം സബ്ട്രഷറിയുടെ മുന്നിൽ കെഎസ്എസ്പിഎ ധർണാ സമരം നടത്തി. സംസ്ഥാന സെക്രട്ടേറിയേറ്റഗം കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി നിസാം ചിതറ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പട്ടരുവിള വിജയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എച്ച്.നാസർ, പി.ഒ. പാപ്പച്ചൻ, കോട്ടുക്കൽ രാമചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറിയേറ്റഗം വടക്കതിൽ സലിം,
ജില്ലാ കമ്മിറ്റിയംഗങ്ങൾ ജവഹർ അലിഖാൻ , ഇബ്നു മസൂദ് ശ്രീകണ്ഠൻ നായർ, നിയോജക മണ്ഡലം ട്രഷറർ സുദർശനൻ പിള്ള, ഭാരവാഹികളായ ജാഫർ ഖാൻ, മണ്ണൂർ വർഗീസ്, രാജീവൻ നായർ, സാമുവൽ കുട്ടി, തമ്പാൻ ജോൺ, ജലീലാ ബീവി, വെളിനെല്ലൂർ മണ്ഡലം പ്രസിഡന്റ് ചന്ദ്രമോഹനൻ, സെക്രട്ടറി ജേക്കബ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.