എറൈസ്-2025 ന് അമൃതയിൽ തുടക്കമായി
1539229
Thursday, April 3, 2025 6:12 AM IST
അമൃതപുരി: അമൃത റിസർച്ച് ആൻഡ് ഇന്നോവേഷൻ സിമ്പോസിയം ഫോർ എക്സലൻസി - എറൈസ് 2025 ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ തുടക്കമായി.
അഞ്ചുദിവസങ്ങളിലായി നടക്കുന്ന സിമ്പോസിയം മാതാ അമൃതാനന്ദമയിയുടെ സന്ദേശത്തോടെയാണ് ആരംഭിച്ചത്. നെറ്റ് ആപ്പ് വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ വാസന്തി രമേഷ്, യൂണിവേഴ്സിറ്റി ഓഫ് മിനിസോട്ട - റിസർച്ച് ആൻഡ് ഇന്നോവേഷൻ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ശശാങ്ക് പ്രിയ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ പ്രഫ. ഡോ. എം. കെ. അരുണാചലം, കെയ്സ് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. വിപിൻ ചൗധരി, അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരി, വൈസ് ചാൻസലർ ഡോ. വെങ്കട്ട് രംഗൻ, പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ്, ഡോ. ഗീതാകുമാർ എന്നിവർ പ്രസംഗിച്ചു.