കിറ്റ് വിതരണവും ലഹരി വിരുദ്ധ ബോധവത്കരണവും
1539216
Thursday, April 3, 2025 6:03 AM IST
കുളത്തൂപ്പുഴ: ചോഴിയക്കോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ നിറവ് എന്ന പേരിൽ റംസാൻ കിറ്റ് വിതരണവും ലഹരി വിരുദ്ധ ബോധവത്്കരണവും നടന്നു. നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്തു. കാസ്ക്ക് പ്രസിഡന്റ്് ഷിജുനായർ ആദ്യക്ഷത വഹിച്ചു. കുളത്തുപ്പുഴ സബ് ഇൻസ്പെക്ടർ ഷാജഹാൻ മുഹമ്മദ് ലഹരി വിരുദ്ധ ബോധവത്്കരണ ക്ലാസ് എടുത്തു.
പ്രദേശത്തെ 210 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണവും കാസ്ക്ക് മ്യൂസിക് ബാൻഡിലെ കുട്ടികൾക്ക് സ്നേഹാദരവും നൽകി. ചടങ്ങിൽ കാസ്ക്ക് അംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു.കാസ്ക്ക് ചെയർമാൻ സാബു മുഹമ്മദ്, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്് പി. ലൈലാബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.