"വരിക വാർതിങ്കളേ...'പത്താം പതിപ്പ്
1539236
Thursday, April 3, 2025 6:15 AM IST
വെഞ്ഞാറമൂട് : പാരമ്പര്യ തിരുവാതിരക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലം നടത്തിവരുന്ന സംസ്ഥാനതല മത്സരം "വരിക വാർതിങ്കളേ" തിരുവനന്തപുരം കാർത്തികതിരുനാൾ ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ ജില്ലകളിൽ നിന്നായി 10 ടീമുകൾ മൽസരത്തിൽ പങ്കെടുത്തു.
സാമൂഹിക പ്രവർത്തക ഷീല ജയിംസ്, സംഗീതജ്ഞ ബി. അരുന്ധതി, വാർത്താ അവതരക ഡി.ഹേമതല, കവയിത്രി മല്ലിക വേണുകുമാർ, ഡോ. ലിഖാ രാജൻ എന്നിവർ ഭദ്രദീപം തെളിയിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തിരുവാതിരക്കളിക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുകയാണ് ജീവകല ഏർപ്പെടുത്തിയിരിക്കുന്നത്.
അരലക്ഷം, കാൽലക്ഷം, പതിനായിരം എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പുരസ്കാരമായി നൽകുന്നത്.