എഴുകോൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നീളംകൂട്ടൽ ഉടൻ തുടങ്ങും
1539219
Thursday, April 3, 2025 6:03 AM IST
കൊല്ലം: എഴുകോൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നിലവിൽ 260 മീറ്റർ മാത്രം നീളമുള്ള പ്ലാറ്റ് ഫോം കൂടുതൽ കമ്പാർട്ട്മെന്റുുകളുള്ള എക്സ്പ്രസ് ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നതിന് തടസമുണ്ടായിരുന്നു.
പ്രശ്നം പരിഹരിക്കാൻ 576 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം നിർമിക്കേണ്ടതുണ്ടെന്ന് റെയിൽവേ മന്ത്രാലയത്തോട് എംപി ആവശ്യപ്പെട്ടിരുന്നു. എൻഎസ്ജി - ആറ് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ള എഴുകോൺ റെയിൽവേ സ്റ്റേഷനിൽ 576 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം നിർമിക്കുന്നതിനുള്ള അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.