ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ ഉത്രം വിളക്കും പള്ളിവേട്ടയും 11ന്
1539218
Thursday, April 3, 2025 6:03 AM IST
ചാത്തന്നൂർ: ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെദശദിന അത്ത മഹോത്സവത്തോടനുബന്ധിച്ചുള്ള ഉത്രംവിളക്ക് 11ന് നടക്കും. രാവിലെ അഞ്ചിന് 1508 നാളികേരത്തിൽ നീരാഞ്ജന വിളക്ക്, പ്രഭാതഭക്ഷണം, ശാസ്താവിന് നെയ്യ്, തേൻ, ഇളനീർ പനിനീർ,പാൽ, കളഭം എന്നിവ കൊണ്ടുള്ള അഭിഷേകം, വൈകുന്നേരം അഞ്ചിന് കാഴ്ചശീവേലി, നാദസ്വരക്കച്ചേരി,പഞ്ചാരിമേളം, സോപാന സംഗീതം. 6.30 ന് ഉത്രം വിളക്ക്.
ശബരിമല മുൻ മേൽശാന്തി തെക്കേടത്ത് മന വിഷ്ണുനമ്പൂതിരി ദദ്രദീപം തെളിക്കും. ദീപം ക്ലബ്ബിന്റെ നേതൃത്വത്തിൽ കല്ലുവെട്ടാം കുഴിയിൽ നിന്നും ചലിക്കുന്ന ദീപക്കാഴ്ചയും ക്ഷേത്ര സന്നിധിയിൽ എത്തും. രാത്രി എട്ടിന് കളമെഴുത്തും പാട്ടും. 8.30 ന് മണി ചിലമ്പ് ഫോക്ക് മെഗാഷോ . ഒൻപതിന് പള്ളിവേട്ട എഴുന്നെള്ളത്ത്. ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ഏറം വയലിൽ ഭഗവതി ക്ഷേത്ര ആൽമരചുവട്ടിൽ പള്ളിവേട്ട കഴിഞ്ഞ് ഏറ്റു മാടൻകാവ് ക്ഷേത്രം, വഴി 11.30 ന് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളും. പള്ളിവേട്ടയ്ക്ക് തിരിച്ചെഴുന്നെള്ളത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഉണ്ടായിരിക്കും.
12.30 ന് മാടനൂട്ടും കൊള്ളി എറിച്ചിലും ക്ഷേത്രത്തിലെ പ്രത്യേക ആചാരമാണ്.12 ന് രാവിലെ 5.30 ന് ഉരുളും വിളക്കും 9.30 ന് ആനയൂട്ട് 4.30 ന് ആറാട്ട് ഘോഷയാത്ര. കേരളത്തിലെ പ്രശസ്തി നേടിയ കരിവീരന്മാരും വിവിധവാദ്യഘോഷങ്ങളും കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.
ആറിന് കേരളത്തിലെ ഏറ്റവും വലുതും ശ്രീ ഭൂതനാഥക്ഷേത്രത്തിന്റെ സ്വന്തവുമായ നെടുംകുതിര എടുപ്പ്. ഒൻപതിന് ആറാട്ട് എഴുന്നെള്ളത്ത്. പത്തിന് കാളി പ്രസാദം നൃത്തനാടകം. തുടർന്ന് കൊടിയിറക്ക്.