ചാത്തന്നൂർ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം
1539225
Thursday, April 3, 2025 6:12 AM IST
ചാത്തന്നൂർ: മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് അന്താരാഷ്ട്ര സിറോ വേസ്റ്റ് ദിനത്തിൽ ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ചന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജി.എസ്. ജയലാൽ എം എൽ എ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജീന നജീം ശുചിത്വ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് സെക്രട്ടറി കെ.സജീവ് മാലിന്യമുക്ത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് നിർമ്മലാ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ, സിനി അജയൻ, പഞ്ചായത്ത് അംഗങ്ങളായ സജീവ്കുമാർ, പ്രമോദ് കാരംകോട്,രേണുകാ രാജേന്ദ്രൻ, ഷീബാ മധു, സിന്ധു ഉദയൻ, കില റിസ്സോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ്, ശുചിത്വ മിഷൻ ആർ.പി ശ്രീകല, അസി. സെക്രട്ടറി സജീവ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ശുചിത്വ ബോധവത്്കരണവുമായി ബന്ധപ്പെട്ടു ഹരിത കർമ്മസേനാ അംഗങ്ങൾ എന്റെ കേരളം എത്ര സുന്ദരം എന്ന ഡ്രാമ സ്കിറ്റ് അവതരണം നടത്തി. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രബിന്ദു,സിഎസ്എൻആർഇജിഎസ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ, പഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ശുചിത്വ മേഖലാ പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം നൽകി ആദരിച്ചു.