യു ഡിഎഫ് രാപകൽ സമരം നാളെ മുതൽ
1539221
Thursday, April 3, 2025 6:03 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ഫണ്ട് നൽകാതെയും പദ്ധതി വിഹിതം വെട്ടിക്കുറച്ചും പഞ്ചായത്തുകളെയും നഗരസഭകളെയും ശ്വാസം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് നാളെയും മറ്റന്നാളും രാപകൽ സമരം നടത്തും.
ജില്ലയിലെ 68 പഞ്ചായത്തുകളിലും 4 മുൻസിപ്പാലിറ്റികളിലും കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിലും നാളെ വൈകുന്നേരം നാല് മുതൽ അഞ്ചിന് രാവിലെ 11 വരെ സമരം നടത്തുമെന്ന് യുഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ അറിയിച്ചു.