യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
1538986
Wednesday, April 2, 2025 11:02 PM IST
കൊല്ലം: പെരുമണ്‍ കലുങ്കിന് സമീപം ട്രെയിനിനു മുന്നില്‍ ചാടിയ യുവതിയുംയുവാവും മരിച്ചു. പെരുമണ്‍ കോട്ടാമല വീട്ടില്‍ അഭിലാഷ് (37), അശ്വതി (40) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച യുവതി നാല് വര്‍ഷത്തോളമായി യുവാവിനൊപ്പം താമസിച്ച് വരികയായിരുന്നു. ഇവര്‍ മാസങ്ങളായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരണകാരണം വ്യക്തമല്ല.
ബന്ധുക്കള്‍ അഞ്ചാലുംമൂട് സ്റ്റേഷനില്‍ പരാതി നല്കി. കൊല്ലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും.