ഇരുചക്രവാഹനം ഉപേക്ഷിച്ച നിലയിൽ
1539220
Thursday, April 3, 2025 6:03 AM IST
കുളത്തൂപ്പുഴ: വനത്തിനുള്ളിൽ ഇരുചക്രവാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വനംവകുപ്പിന്റെ കണ്ടൻചിറ യൂക്കാലിപ്റ്റസ് തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത്. വനം വികസന കോർപ്പറേഷൻ മൈലാമൂട് ചീനിക്കാല ഭാഗത്തെ വനപാതയിലാണ് രണ്ടാഴ്ച യായി ഇരുചക്രവാഹനം ഉപേക്ഷിച്ച നിലയിൽ ഉള്ളത്.
വാഹനം കേടായതിനെ തുടർന്നു വനത്തിനുള്ളിൽ വെച്ച് പോയതാകണമെന്ന് ഇതുവഴി പോകുന്ന സ്ഥിരം യാത്രക്കാർ കരുതിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനം കൊണ്ടുപോകാൻ ആരും എത്താതെ വന്നതോടെ നാട്ടുകാർ വനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
വനപാലകർ പോലീസിനെ അറിയിച്ചെങ്കിലും ഉടമയെ കണ്ടെത്താനോ വാഹനം വനത്തിനുള്ളിൽ വന്നുപെട്ടത് എങ്ങനെയെന്ന് കണ്ടെത്താനൊ കഴിഞ്ഞിട്ടില്ല. കോന്നി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.