ചികിത്സയിലായിരുന്ന മരം കയറ്റ തൊഴിലാളി മരിച്ചു
1532019
Tuesday, March 11, 2025 11:21 PM IST
ചവറ : മരം മുറിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മരം കയറ്റ തൊഴിലാളി മരിച്ചു.തേവലക്കര നടുവിലക്കര മുടിയില്‍ തെക്കതില്‍ (കൃഷ്ണാലയം) ഗോപാലകൃഷ്ണനാണ് (55)മരിച്ചത്.
കഴിഞ്ഞ 25ന് മൈനാഗപ്പള്ളിയിലെ ഒരു പുരയിടത്തില്‍ നിന്നും മരം മുറിക്കുന്നതിനിടയില്‍ മരത്തില്‍ നിന്നും സമീപത്തെ കാലിത്തൊഴുത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ളവര്‍ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി വരുന്നതിനിടയിലായിരുന്നു അന്ത്യം.
ഭാര്യ: മായ. മക്കള്‍ : മിഥിന് കൃഷ്ണന് (ചിപ്പി), നിഥിന് കൃഷ്ണന് (കുട്ടന്). മരുമകള്‍ : ആര്യ.ശവസംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ .